മാറ്റൊലി
അകതാരു കീറുന്ന മുളംതണ്ട് പോലെ, കരയുന്ന കിളിയുടെ പ്രാര്‍ത്ഥന പോലെ, മുറുകാത്ത വീണതന്‍ മണിനാദം പോലെ, പൊലിയാന്‍ തുടങ്ങുന്ന ദീപനാളം പോലെ, കരവേല ചെയ്ത കര്ത്താവിനോടായ്, ഒരു ചോദ്യം മാത്രം പതിവായ് ഉണര്‍ത്തി! ഇനിയെന്ത് പാപത്തിന്‍ പരിഹാരമാണ് ഞാന്‍, അര്‍പിച്ചു തിര്‍ക്കാത്തു കല്‍പ്പിച്ചു ചൊന്നാലും! ഒരു മാറ്റൊലി മാത്രമായി, തിരികെ വന്നാ സംശയം എന്നോട് കൊഞ്ഞനം കുത്തി. ഞാന്‍ പിന്നെയും, ഒരു മുളം തണ്ടായി, പ്രാര്‍ത്ഥനയായ്, നാദമായ് നാളമായ്, ജീവന്ത!