Dedicated to a nice human being I met recently...
അറിയാതെ ആണെങ്കിലും
ഒരു നനവിലെ നിനവായി,
നീ അരികിലെത്തുന്നതും
കാത്തിരിക്കുന്നതും
പിന്നെ,
കൈ കോര്‍ക്കുന്നതും കാത്തു,
പല നാളില്‍ ഒരു രാവില്‍,
പതിനെട്ടു പടിവാതില്‍,
കടന്നു ഞാന്‍ കാത്ത്തിരുന്നെന്റെ
കവിളിലെ നൊമ്പരം
മായ്ക്കുവാന്‍ വരുകില്ലേ?
ഇനിയുമെഴുതുവാന്‍ കഴിവില്ല അറിയില്ല,
മനസ്സിലെ താളുകള്‍ നനഞ്ഞുപോയി മിഴിനീരാല്‍....
മറയാതെ ഒഴിയാതെ ഒരുപാട് നാളുകള്‍
അരികില്‍ നീ ഉരുവായതോര്‍ക്കുമ്പോള്‍....,.
മറയുവാന്‍ തുടങ്ങുമാ
ആദിത്യ ശോഭ-തന്‍
വെള്ളിവെളിച്ചത്തില്‍ ഈ ചന്ദ്രിക
ഒരു നൂറു ജന്മം കഴിഞ്ഞെങ്കില്‍, ജ്വലിചെങ്കില്‍....
ഒരു നൂറു ജന്മം ഞാന്‍ ജനിചെങ്കില്‍, ജ്വലിചെങ്കില്‍.........,...
Comments