Posts

Showing posts from November, 2014
You realize how much your parents love you till you get sick and their hearts beat for you 1000s of miles away.

എന്ത് വിളിക്കണം എന്നറിയില്ല!

ഒരുപാട് നാളുകൾക്ക് ശേഷം എഴുതാൻ ഒരുപാട് വൈകി എന്നൊരു തോന്നലോടെ എഴുതുന്നു. പ്രണയം. ആരാധന മൂത്ത് പ്രണയം... പ്രേമം... എന്തൊക്കയോ.. ആരോടെന്നോ എന്തിനെന്നോ ഇല്ല. ഒരു തരാം വിങ്ങൽ. വേദനയോടെ, എന്നാൽ ഒരു തരo  വിഭ്രാന്തിയോടെ. അങ്ങനെ  ഒരു കാലം ഞാൻ ഓർക്കുന്നു. ദുർഗ്ഗ അന്ന് കവിത എഴുതുമായിരുന്നു. ആ കവിതകളിൽ, ഈ വിങ്ങൽ ഒളിഞ്ഞു മറിഞ്ഞു പോകാറുണ്ടായിരുന്നു എന്ന് തോന്നുന്നു. ബാങ്കിൽ ജോലി ചെയ്തു തുടങ്ങിയതിനു ശേഷം എഴുതാൻ ഉള്ള മൂടോ ഈ വെമ്പലോ ഇല്ലായിരുന്നു. ആ ഓട്ടത്തിൽ പേനയും കടലാസ്സും കണ്ടതെ ഇല്ല. ഒരു  മഹാസാഗരത്തിന്റെ തീരത്ത്.. രാത്രി ഉടനീളം, ഒറ്റക്കക്.. നിലാവും ഞാനും. അതും ഒരു കണക്കിന് മണ്ടത്തരം ആണ്. ദുർഗ്ഗയും ജ്യോത്സ്നയും എന്ന് പറയുകയാണ് അതിന്ടെ ഭംഗി. ആരെയോ കൈ എത്തി പിടിക്കാൻ ഒരുപാട് നാളായി വലയുന്ന കടൽ. എത്തി ചേര്ന്ന പുഴക്കോ സ്ഥാനം നിഴൽ. ഇവരെ കണ്ടു കൊണ്ടിങ്ങനെ... ഓരോ  മണൽ തരിയും ഓരോര്തരിൽ പിറന്ന ജാര സന്തതികൾ. എന്തോ എവിടെയോ എടുത്തു വച്ചിരിക്കുന്നു എന്ന മട്ടിൽ മാനത്തെ ചന്ദ്രൻ. ഇതൊക്കെ എവിടെയോ കണ്ടു മറന്ന സ്വപ്‌നങ്ങൾ. എഫ്ബിയിലെ ഓട്ടത്തിനിടയിൽ, എഴുതാൻ മറന്നു. ലൈകുകളും കമന്റുകളും...