എന്ത് വിളിക്കണം എന്നറിയില്ല!

ഒരുപാട് നാളുകൾക്ക് ശേഷം എഴുതാൻ ഒരുപാട് വൈകി എന്നൊരു തോന്നലോടെ എഴുതുന്നു.
പ്രണയം. ആരാധന മൂത്ത് പ്രണയം... പ്രേമം... എന്തൊക്കയോ.. ആരോടെന്നോ എന്തിനെന്നോ ഇല്ല. ഒരു തരാം വിങ്ങൽ. വേദനയോടെ, എന്നാൽ ഒരു തരo  വിഭ്രാന്തിയോടെ.
അങ്ങനെ  ഒരു കാലം ഞാൻ ഓർക്കുന്നു. ദുർഗ്ഗ അന്ന് കവിത എഴുതുമായിരുന്നു. ആ കവിതകളിൽ, ഈ വിങ്ങൽ ഒളിഞ്ഞു മറിഞ്ഞു പോകാറുണ്ടായിരുന്നു എന്ന് തോന്നുന്നു.
ബാങ്കിൽ ജോലി ചെയ്തു തുടങ്ങിയതിനു ശേഷം എഴുതാൻ ഉള്ള മൂടോ ഈ വെമ്പലോ ഇല്ലായിരുന്നു. ആ ഓട്ടത്തിൽ പേനയും കടലാസ്സും കണ്ടതെ ഇല്ല.
ഒരു  മഹാസാഗരത്തിന്റെ തീരത്ത്.. രാത്രി ഉടനീളം, ഒറ്റക്കക്.. നിലാവും ഞാനും. അതും ഒരു കണക്കിന് മണ്ടത്തരം ആണ്. ദുർഗ്ഗയും ജ്യോത്സ്നയും എന്ന് പറയുകയാണ് അതിന്ടെ ഭംഗി.
ആരെയോ കൈ എത്തി പിടിക്കാൻ ഒരുപാട് നാളായി വലയുന്ന കടൽ. എത്തി ചേര്ന്ന പുഴക്കോ സ്ഥാനം നിഴൽ. ഇവരെ കണ്ടു കൊണ്ടിങ്ങനെ...

ഓരോ  മണൽ തരിയും ഓരോര്തരിൽ പിറന്ന ജാര സന്തതികൾ. എന്തോ എവിടെയോ എടുത്തു വച്ചിരിക്കുന്നു എന്ന മട്ടിൽ മാനത്തെ ചന്ദ്രൻ.
ഇതൊക്കെ എവിടെയോ കണ്ടു മറന്ന സ്വപ്‌നങ്ങൾ.
എഫ്ബിയിലെ ഓട്ടത്തിനിടയിൽ, എഴുതാൻ മറന്നു. ലൈകുകളും കമന്റുകളും നിറഞ്ഞ ഒരു മായ ലോകം ആണത്. ഇന്ന് നടന്ന കാര്യം ലൈകായി കമന്റായി, നാളെ മണ്മറഞ്ഞു പോകുന്ന ഒരിടം. ഒരു മായാലോകം. നാലുനാൾ രാജാക്കന്മാരും മൂന്നു നാൾ രംഭകളും അടക്കി വാഴുന്ന നിലം.
അവിടെ നിന്നും മുക്തയാവാൻ കൊതിക്കുന്നുണ്ടോ?

വന്നു കയറി വിരിഞ്ഞ നിശാഗന്ധികളിൽ ഒന്നായി, പൊഴിഞ്ഞു പോക്കുന്ന ജന്മം. ഒരു ഇടവേളക്ക് ശേഷം കാണുമ്പോൾ, വൈകാരികതയോന്നും ഇല്ലാതെ, നേർത്ത ഒരു ചിരിയുമായി വീണ്ടും കടന്നു പോകുന്ന നിമിഷങ്ങൾ. അതാണ് ജീവിതം. നിങ്ങൾ ഇന്ന് കാണുന്ന മനുഷ്യരും അത്ര തന്നയെ ഉള്ളു.

ഒഴിഞ്ഞു പോകേണ്ടിയിരുന്ന ഇത്തിൾ കണ്ണികൾ കാലമേറെ ആയിട്ടും ഇനിയും ജീവനാംശം ചോദിച്ച് നിരങ്ങുന്നു.
എന്തോ എവിടെയോ വിങ്ങുന്നു. അതായിരിക്കും ചിലപ്പോൾ പെറ്റു നോവ്‌. ഉള്ളിലെ എഴുത്തകാരിയുടെ നിലയ്ക്കാത്ത മൌന രോദനം!

Comments

Popular posts from this blog

Mookkile Pallu.. :D

[Very]Miss Creant.