Jan 26, 2012

വീണ്ടും മലയാളം. ല്ലേ?
ഇതാണ്. എനിക്ക് ഇംഗ്ലീഷില്‍ കരയാന്‍ മാത്രം അറിയില്ല. അതിനു അമ്മയുടെ നാക്കില്‍ നിന്ന്നു കേട്ട് പഠിച്ച മലയാളം തന്നെ ശരണം. ഇടക്കെ മലയാളത്തില്‍ എഴുതാന്‍ ആശ വരും. വായില്‍ തോന്നിയതെല്ലാം എഴുത്തും. ഒരു രസം.
ഒരിക്കലും തിരിച്ചു വായിക്കുമ്പോള്‍ ഞാന്‍ ആണോ എഴുതിയത് എന്ന് ഒറപ്പിക്കാന്‍ സാധിക്കാറില്ല. വേറെ ആരോ എഴുതിയ പോലെ.
വികാരങ്ങള്‍ക്ക് ദേവഭാഷ വശമുണ്ട്. അല്ലെങ്കില്‍ മര്‍ത്യയായ എനിക്കെന്തുകൊണ്ട്‌ പിന്നീട് അത് മനസിലാവാതെ പോകുന്നു!
എന്ത് കൊണ്ട് എഴുതി? ആരെ, എന്തിനെ വിചാരിചെഴുതി?
അര്‍ഥം എന്ത്? ആഴം എന്ത്?

മനുഷ്യന്ടെ മനസ്സ് മാത്രം ഇന്നും എന്ത് കൊണ്ട് ആര്‍ക്കും പിടി കൊടുക്കാതെ പോകുന്നു? എല്ലാം അളക്കാന്‍ സാധിക്കും എന്ന് വെല്ലു വിളിക്കുന്ന ശാസ്ത്രത്തിനു എന്തുകൊണ്ട് പ്രണയത്തെ, വികാരങ്ങളെ, മോഹങ്ങളേ, മനസ്സിന്ടെ ആഴത്തെ അളക്കാന്‍ സാധിക്കാതെ വരുന്നു?
വൈശാലി ജ്വലിപ്പിക്കും അഗ്നിയെതാണ്?

അറിയില്ല. ആര്‍ക്കും.

No comments: