Cancer

ഇന്നേക്ക് അദ്ദേഹം പോയിട്ട് 7 വര്ഷം ആയി. ഇരട്ട കുട്ടികളെ കയ്യില്‍ എടുത്തു നടക്കുന്ന കാലത്ത് പോയതാണ്. പിന്നെ ഈ ഏഴു വര്ഷം ഞാന്‍ അനുഭവിച്ച വേദനകളും യാതനകളും.. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇതൊക്കെ ഒരു exaggeration ആയി തോന്നാം. അതിനെ പറ്റി ഒന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ഈ ജന്മം പാഴായി. ആ ഓര്‍മ്മകള്‍ എനിക്ക് കൂട്ടായി, ഈ ജന്മം മുഴുവന്‍ ഉണ്ടാകും എന്ന് കരുതുന്നു.

ഞങ്ങള്‍ പ്രേമിച്ചാണ് വിവാഹം കഴിച്ചത്. ഒരുപാട് എതിര്‍പ്പുകളെ എതിര്‍ത്ത് കൊണ്ട്. എന്നെ അദ്ദേഹത്തിന് ജീവന്‍ ആയിരുന്നു. ഇപ്പോള്‍....... ... ...
കാന്‍സര്‍ ആണെന്ന കാര്യം ആദ്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഒരുപാട് കാലം എന്നില്‍ നിന്നും അദ്ദേഹം അത് മറച്ചു വച്ചു. ഒരു ദിവസം ഫോണില്‍ സംസാരിക്കുന്നത് കേട്ടിട്ടാണ് ഞാന്‍ അറിഞ്ഞത്. കേട്ട ഉടനെ നേരാണോ എന്ന് ചോദിച്ചു. മൌനം സമ്മതം എന്നാണല്ലോ!
ആ മൌനം പിന്നീടൊരിക്കലും മാഞ്ഞില്ല.

എന്റെ അടുത്ത് നിന്നും പോകുവോളം. ആ സ്നേഹം മായുവോളം.
അദ്ദേഹം ആ പൂതനയുടെ കാന്‍സറിനു അടിപ്പെട്ടു. ഇപ്പോള്‍ അവര്‍ കല്യാണം കഴിച്ചു ജീവിക്കുന്നു. ഞാന്‍ ഈ ഓര്‍മ്മകള്‍ക്ക് വേണ്ടിയും!

Comments

Popular posts from this blog

Mookkile Pallu.. :D

[Very]Miss Creant.