On a later date : note to self- atharanavo!

അവള്‍ ഒരു സുന്ദരി ആണ്. വെറും സുന്ദരി അല്ല ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരി. ഗ്ലാമര്‍ ഉണ്ട് എന്നല്ല ഉദേശിച്ചേ. ഒരു പാവം കോച്ചാ. പക്ഷെ നല്ല കുട്ടിയാ..
തോട്ടാവാടി പോലെ, നനുത്ത പൂ ആണ് എന്‍റെ കുട്ടി. പണ്ട് മുത്തശ്ശി പറഞ്ഞിട്ടുണ്ട്.. "സ്നേഹിക്കുന്ന ചെക്കന്‍ തൊട്ടാല്‍ പെണ്ണ് ചെമ്പകപൂ പോലെ തുടുക്കും എന്ന്. എന്‍റെ കുട്ടി പിന്നെയും സുന്ദരി ആയിരിക്കുന്നു.
ഒരു മൊട്ടു വിരിയുന്ന പോലെ ഞാന്‍ അവളെ കണ്ടു.. എന്റെ മുന്നില്‍ അവള്‍ വിരിഞ്ഞ റോസാ പൂ പോലെ തുടുത്ത് വന്നു. എന്‍റെ  സുന്ദരികുട്ടി.
വാലെന്റയിനെസ് ഡേയ്ക്ക് ഒന്നും സ്പെഷ്യല്‍ ആയി ചെയ്തില്ല എന്നതിന്ടെ പരിഭവം കഴിഞ്ഞ കൊല്ലം ഞാന്‍ കണ്ടതാ. ദേഷ്യപെടില്ല. വെഷമിച് അങ്ങോട്ട ഇരിക്കും.

Comments

Popular posts from this blog

Mookkile Pallu.. :D

[Very]Miss Creant.