പ്രണയത്തിനു ഒരു നിറം ഉണ്ടെങ്കില്‍ അത് ചുവപ്പാണ്. ഇളം ചുവപ്പ് നിറം.
ഒരു പുഞ്ചിരിയുടെ നിറം.. അറിയില്ല. സ്വര്‍ണ്ണ നിറം ആയിരിക്കണം.
ഒരു വണ്ട് പോലെ.. എവ്ടെയോക്കെയോ അലഞ്ഞു ഞാന്‍ വന്നിരിക്കും പൂവിന്‍ടെ നിറം... അറിയില്ല. ഇത് വരെ ഇരിക്കാന്‍ പൂകള്‍ കിട്ടുമ്പോഴേക്കും അവയെല്ലാം വാടുകയായിരുന്നു പതിവ്.
അകലെ ഒരു പൂവ് കാണുന്നുണ്ട്. എന്നാലും മോഹം മാത്രമേ ഉള്ളു. ഈ പൂവും വാടാനുള്ളതാണ്. മറ്റുള്ളവയെ പോലെ തന്നെ. അല്ലെങ്കിലും മ്മ്മ്മ്മ്മം... ന്നു മൂളി നടക്കുന്ന വണ്ടിനെ ഏതു പൂവാ അടുക്കാന്‍ സമ്മതിക്കാ?
വരണ്ടിരിക്കുന്ന തീരതിന്ടെ അടുക്കല്‍ വരുന്ന കടലിനെ പോലെ..
മിണ്ടാതെ മിണ്ടുന്ന കണ്ണുകളെ പോലെ..
ഈ വണ്ടിനും പ്രണയത്തിന്ടെ നിറം കാണാന്‍ യോഗം കാണുമായിരിക്കും...
ഇളം ചുവന്ന മിടിക്കുന്ന ഹൃദയതിന്ടെ നിറം.
ശ്രുതി നേരെയാക്കാന്‍ ശ്രമിച്ചു കൊണ്ട് വീണ്ടും വീണ്ടും പെയ്യുന്ന മഴയെ പോലെ...
നാഥനെ തിരഞ്ഞലഞ്ഞു പറക്കുന്ന കാറ്റിനെ പോലെ...
എന്നും തന്റെ പ്രിയതമയെ കാണുവാന്‍ ഉദിച്ചു ഉണരുന്ന സുര്യനെ പോലെ..
കാണുമ്പോള്‍ ഉള്ള കുങ്കുമ കവിളിലെ നാണവും..
വിരല്‍ തൊടുമ്പോള്‍ വിറയ്ക്കുന്ന മൃദുവായി കരയുന്ന നവ വധുവും..
ഈ ച്ചുവപ്പിന്ടെ വര്‍ണ്ണ ആരോഹണ- അവരോഹണങ്ങള്‍ ആണ്.
അതില്‍ എവടെ ഒക്കെയോ... പ്രണയത്തിന്ടെ ഇളം ചുവപ്പോളിഞ്ഞു കിടക്കുന്നു. ആ ച്ചുവപ്പിന്ടെ ലാന്ചനയില്‍ ഒരു നിമിഷമെങ്കിലും അലിഞ്ഞലിഞ്ഞു ഇല്ലാതാവാന്‍.....................
ഒരു മായാ മയുരം പോലെ.. അകലെ അകലെ.. നൃത്തലോലമായി ആടുന്ന മരുപ്പച്ച മാത്രം. തേടി നടന്നു അലഞ്ഞലഞ്ഞില്ലാതെ ആവും..
ഒരിക്കലും കാണാത്ത ചുവപ്പ് നിറം തേടിയുള്ള അലച്ചില്‍......
ചിലര്‍ക്ക് അതിനെ യോഗം കാണു. ചിലര്‍ക്ക് മാത്രം. :)
Comments