നിലാവിനുരു പ്രണയലേഖനം..

ഇതാണ് രാത്രിയുടെ രണ്ടാം യാമത്തിന്റെ ഭംഗി. നിലാവിന്റെ കുളിരില്‍ പ്രണയാര്ദ്രനായി.. അവളെയും ഓര്‍ത്ത്.. ഇങ്ങനെ..
ഹൃദയത്തിന്റെ
വാതായനങ്ങള്‍ തുറക്കാന്‍ ഇനി എന്ത് വേണം?

അവളെ കുറിച്ചോര്‍ക്കുമ്പോള്‍.. ഒരു ചെറു വെമ്പലായ് .. എന്റെ മനസ്സിന്റെ കനവായ് അവളെത്തുമ്പോള്‍.. അതുരു വേദനയാണ് . ഒരു സുഖകരമായ വേദന.

പോകുന്നതിനു
മുന്പുള്ള അവളുടെ വാക്കുക്കള്‍.. പിന്നീട് എന്നെ ഒരുപാടു കുത്തി നോവിച്ചു. ഒരുപാടു വേദനിചിട്ടാ അവള്‍ പോയത്.
എന്തിനെന്നെ
വിട്ടകലുന്നു എന്ന് പല തവണ ചോദിച്ചു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഇന്നോര്‍ക്കുമ്പോള്‍, ഇതുപോലെ എന്നെ ലോകത്തുരു പെണ്ണും ഇനി സ്നേഹിക്കില്ല എന്ന തിരിച്ചറിവെന്നെ കൊല്ലുന്നു.

ഒരു പൊട്ടിക്കാളി പെണ്ണ്. എന്നെ കാണാന്‍ വന്നപ്പോള്‍ എനിക്കേറ്റവും ഇഷ്ടമുള്ള ഉണ്ണിയപ്പവുമായി വന്നത്. എന്റെ കയ്യറിയാതെ അവളുടെ കയ്യില്‍ തട്ടിയപ്പോള്‍ നാണിച്ചത്..

കണ്ണുകളിലെ ഭാവങ്ങള്‍.. അത് കണ്ടിരുന്നാല്‍ നേരം പോകുന്നതറിയില്ല. ഞാന്‍ എന്ത് പറഞ്ഞാലും ചെയ്താലും ഒരു പുതിയ ഭാവം കണ്ണുകളില്‍ നിറയുമായിരുന്നു. നല്ല ഭംഗിയുള്ള കണ്ണുകളാണവളുടേത്. അവയെ എന്തിനോടുപമിക്കും എന്നെനിക്കറിയില്ല. ഉപമയില്ലാത്തതണവയുടെ ഭംഗി. അല്ലെ? ആണോ?ആവും. അറിയില്ല. ഒന്നറിയാം. അവ സുന്ദരങ്ങളായിരുന്നു. ചിരിയില്‍ നിഷ്കളങ്കത തുളുമ്പിയിരുന്നു. കണ്ണുകളിലേക്ക് പടരുന്ന ചിരി.

ഒരുപാടു പേടികളുള്ള കൂട്ടത്തിലാണവള്‍. പേടിയുടെ നിറകുടം. ആരോടും പറയില്ല. ഒരു തൊട്ടാവാടി.അറിയില്ല ഇന്നും എന്തിന് ഞാന്‍ അവളെ വിട്ടുപൊയി എന്ന്. ഇന്നും നിമിഷവും ഞാന്‍ അവളെ സ്നേഹിക്കുന്നു.

എന്നും ഞാന്‍ വരുവോളം കാത്തിരിക്കുമായിരുന്നു. ഞാന്‍ വന്നിട്ടേ ഉണ്ണു. ഉറങ്ങു. വൈകിയാല്‍ മൊബൈല്‍ സന്ദേശങ്ങള്‍. എവിടെയാ? എന്താ വൈകുന്നെ? എന്നെ മറന്നോ? എന്നൊക്കെ. അത് കാണുമ്പൊ, എന്തിനെന്നെ ഇങ്ങനെ സ്നേഹിക്കുന്നു എന്ന് ചോദിയ്ക്കാന്‍ തോന്നും. പേടിയാവും.

ഇന്നീ നിലാവ് കാണുമ്പൊള്‍.. നിലാവ് കാണുമ്പോഴെങ്കിലും എന്നെ ഓര്‍ക്കണം എന്ന് പറഞ്ഞാണവള്‍ പോയത്. ഞാന്‍ വരും. പുര്‍ണച്ചന്ദ്രികയായി. അന്നെനിക്ക് മാത്രം ഉള്ളതാണ്. ആരൊക്കെ വന്നാലും. നിന്റെ ജീവിതത്തിലെ ചന്ദ്രികയുള്ള രാത്രികള്‍ എന്റെത് മാത്രമാണ്. ഞാനിന്നറിയുന്നു അവളുടെ സ്നേഹത്തിന്റ്റെ ആഴം..

സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്തെങ്കിലും കുറുമ്പ് പറയുമായിരുന്നു. പിന്നെ, നിമിഷങ്ങള്‍ നിശബ്ദതയുടെ സൗന്ദര്യം എന്റെ കാതുകളെ അറിയിക്കുമായിരുന്നു. നിശബ്ദതക്കുരു പ്രത്യേക സുഖമാണ്. അവളിന്ന് വേറാരുടെയോ ആണ്.

എന്നെ
ഓര്‍ക്കുന്നുണ്ടാവുമോ? എന്നെ മറന്നിട്ടില്ല. അത്രേള്ളു. എല്ലാ വര്‍ഷവും ജന്മദിനത്തിനു ആശംസ വരും. ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. എങ്കിലും നിലാവ് കാണുമ്പോള്‍ ഞാന്‍ പഴയ ഉന്മാദാവസ്തയിലേക്ക് വഴുതി പോകും. ഇപ്പോഴും. എന്റെ ഭാര്യ അതിനെ ചിത്തഭ്രമമായണു കാണുന്നതെന്ന് തോന്നുന്നു. ദിവസം മുഴുവന്‍ ഊരുതെണ്ടി നടക്കുന്ന അവള്‍ക്ക് ഇതൊക്കെ നോക്കാനും പറയാനും എവിടെയാ നേരം? അവള്‍ പൊയ് തുലയട്ടെ. ഒരു ഫാര്യ!

എന്റെ നീലാമ്പലായിരുന്നു അവള്‍. എന്റെ ജീവിക്കാനുള്ള ഓട്ടത്തില്‍ പിടിച്ചു നിര്‍ത്തി ചുറ്റും നോക്കാന്‍ പ്രേരിപ്പിച്ചവള്‍. അവളുടെ ഗന്ധം, ശബ്ദം, കൊന്ജലുകള്‍.. നിഷ്കളങ്കത എന്നെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു. ഇന്നും..

പിണങ്ങിയാല്‍.. ഇത്രയും സുന്ദരമായി പിണങ്ങാന്‍ അവളെ ആരാണ് പഠിപ്പിച്ചത് എന്ന് ചോദിച്ചു പോകും. മാദകത്വം അവളറിയാതെ എന്നെ മത്ത് പിടിപ്പിച്ചിരുന്നു. അവള്ക്കറിയില്ലയിരുന്നു. അവളിലുള്ള... വേണ്ട. ഞാന്‍ തോട്ടൂണര്ത്താനും പോയില്ല. എനിക്കെന്നെ തന്നെ വിശ്വാസമില്ലായിരുന്നു.
ഒരു വീണപോലെ മീട്ടി തുടങ്ങിയാല്‍, തീരുമ്പോള്‍ ഒരു കൊടുംകാറ്റാവും എന്നുതോന്ന്‍ിയത് കൊണ്ടാവാം. കാറ്റിനെ പിടിച്ചു നിര്‍ത്താനുള്ള ശക്തി ചിലപ്പോള്‍ എനിക്കില്ലാതെ പോയാലോ? ഒരു നോക്ക് ദൂരെ നിന്നെന്കിലും.. ഒന്നു കാണാന്‍..

പൂര്‍ണതയില്ലാതെ പൂര്‍ണയായ.. ആത്മാവിനാല്‍ എന്നെ സ്നേഹിച്ചിരുന്ന സുന്ദരി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ആഗ്രഹിക്കുന്നു. ഇന്നും. ഒരുപക്ഷെ അന്ന് പറയാന്‍ കഴിയാതിരുന്നതെല്ലാം.. വാക്കുകള്‍ അര്‍ത്ഥശുന്യമാവുന്നു. നിലാവെല്ലാം അറിയുന്നു. എന്റെ ആത്മാവിന്റെ താളുകളില്‍, എന്റെ ചങ്കിലെ ശംഖില്‍ കൊത്തിയ പേരിന്നും മാഞ്ഞിട്ടില്ല. ഹൃദയത്തില്‍ നീ പതിപ്പിച്ച കാല്‍പാടുകള്‍ ഇന്നും മാഞ്ഞിട്ടില്ല.

നീ കേള്‍ക്കുന്നുണ്ടോ എന്നറിയില്ല. എങ്കിലും..

"പ്രണയത്തിന്റെ നോവിന്നറിയുന്നു ഞാന്‍ സഖി,
കണ്കോണിലൊലിച്ചിറങുന്ന കണ്ണുനിര്‍ത്തുള്ളിയായി.."

- ദുര്‍ഗ്ഗ നന്ദന്‍

Comments

Anonymous said…
I tried to read the first few lines. Malayalam to me is like Greek was for Casca...too bad at it :)
Durga Nandan said…
it is a love note from a lover to moonlight. :)
well, not that worthy of reading.. had put it in drafts for quite long..
felt like suddenly publishing. :)
nazreen said…
excellent love note from a lover not for moonlight it's for lover...
no words to express my feelings towards this .........love letter
Durga Nandan said…
:) Thanks Nazreen.. For dropping by.

I was about to delete this post cos I felt it was nt upto the mark..
And btw, Moonlight is me. :)
niyasabubakar said…
its from ma life thanx ...............
Durga Nandan said…
Hey Niyas :)

Some times, getting what you love would take away half the charm out of it. And if you had gotten her, it may not have turned out to be a beautiful love story that you might have imagined..
Be happy for the beautiful memories :)

Take care..
Cheerz!
Durga :)

Popular posts from this blog

Mookkile Pallu.. :D

[Very]Miss Creant.